Moral Stories

ആനയും ഉറുമ്പും

“വർഷങ്ങൾ കടന്നുപോയി, ചെടി വളർന്ന് ഒരു വലിയ മരമായി, കാട്ടിലെ നിരവധി മൃഗങ്ങൾക്ക് അത് തണലും പാർപ്പിടവുംആയി. ആനയും ഉറുമ്പും തങ്ങളുടെ ചെറിയ പ്രയത്‌നം എങ്ങനെ ഇത്ര വലിയ സ്വാധീനം ചെലുത്തിയെന്ന് ഓർത്തു അത്ഭുതപ്പെട്ടു.”

ഒരിടത്തു ഒരിടത്തു ഒരു വനത്തിൽ ഒരു ആനയും ഉറുമ്പും അടുത്ത സുഹൃത്തുക്കളായിരുന്നു. അവർ എപ്പോഴും ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു.

ഒരു ദിവസം ആനയും ഉറുമ്പും കാട്ടിൽ നടക്കുമ്പോൾ ഉറുമ്പ് ഒരു വൃക്ഷതൈ കണ്ടു. ഉറുമ്പ് വളരെ ആവേശത്തോടെ ആനയോട് പറഞ്ഞു, “സുഹൃത്തേ, ഈ ചെടി വലിയ മരമായി വളരും, നമുക്ക് ഒരുമിച്ച് ഇതിനെ പരിപാലിക്കാം!”

ആന, ഉറുമ്പിനെക്കാൾ വളരെ വലുതും ശക്തനുമായതിനാൽ, ഇത്രയും ചെറിയ ചെടിയുടെ പ്രാധാന്യം അവനു മനസിലായില്ല, അവൻ പറഞ്ഞു “ഇത്രയും ചെറിയ ചെടിവെച്ച് എന്ത് ചെയ്യാനാ?”

എന്നാൽ ഉറുമ്പ് നിർബന്ധിച്ചു പറഞ്ഞു, “സുഹൃത്തേ, ചെറിയ കാര്യങ്ങളുടെ ശക്തി കുറച്ചുകാണരുത്, ഓരോ ചെറിയ പരിശ്രമവും കണക്കിലെടുക്കണം, അത് കാലക്രമേണ വലിയ മാറ്റങ്ങളുണ്ടാക്കും.”

ആന ഒടുവിൽ സമ്മതിക്കുകയും വൃക്ഷതൈ പരിപാലിക്കാൻ ഉറുമ്പിനെ സഹായിക്കുകയും ചെയ്തു. അവർ എല്ലാ ദിവസവും വെള്ളമൊഴിക്കുകേം വനത്തിലെ മറ്റ് മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുകേം ചെയ്തു.

വർഷങ്ങൾ കടന്നുപോയി, ചെടി വളർന്ന് ഒരു വലിയ മരമായി, കാട്ടിലെ നിരവധി മൃഗങ്ങൾക്ക് അത് തണലും പാർപ്പിടവുംആയി. ആനയും ഉറുമ്പും തങ്ങളുടെ ചെറിയ പ്രയത്‌നം എങ്ങനെ ഇത്ര വലിയ സ്വാധീനം ചെലുത്തിയെന്ന് ഓർത്തു അത്ഭുതപ്പെട്ടു.

ഈ കഥയുടെ ഗുണപാഠം; ഓരോ ചെറിയ പ്രയത്നവും കാലക്രമേണ വലിയ മാറ്റമുണ്ടാക്കും എന്നതാണ് കഥയുടെ ഗുണപാഠം. ചെറിയ കാര്യങ്ങളുടെ ശക്തിയെ നമ്മൾ ഒരിക്കലും വിലകുറച്ച് കാണരുത്, എത്ര ചെറിയ ജോലിയാണെന്ന് തോന്നിയാലും അതുചെയ്യാൻ എപ്പോഴും തയ്യാറായിരിക്കണം.