History

സെന്റ് തോമസ് പള്ളിയുടെ ചരിത്രം

തമ്പലക്കാട്ടുള്ള ക്രൈസ്തവർ 1912 വരെ കാഞ്ഞിരപ്പള്ളി പഴയപള്ളി ഇടവകയിൽപ്പെട്ടവരായിരുന്നു.

ദുർഘടമായ പ്രദേശത്തു കൂടിയുള്ള യാത്രയും വന്യമൃഗങ്ങളുടെ ശല്യവും തിരുക്കർമ്മാദികളിൽ പങ്കെടുക്കു ന്നതിന് തടസ്സമായിരുന്നു. അതിനാൽ വിശ്വാസികൾ യോഗം കൂടി തമ്പലക്കാട്ട് ആരാധനാലയം സ്ഥാപിക്കണമെന്ന് തീരുമാനിച്ചു.

ദൈവാലയ സ്ഥാപനത്തിന് മാർ തോമസ് കുര്യാളശേരി 1911 ജൂൺ 22 ന് അനുമതി നൽകി. താമസിയാതെ ഗവണ്മെന്റ് അനുവാദവും കിട്ടി. സ്ഥലം വിലയ്ക്കുവാങ്ങി ദൈവാലയ നിർമ്മാണം ആരംഭിച്ചു. മെത്രാൻ പദവിയിലേക്കുയർത്തപ്പെട്ട തോമസ് കുര്യാളശേരി പിതാവ് ആദ്യമായി അനുവദിച്ച പള്ളിയായതിനാൽ ഇതിന് തോമാശ്ലീഹായുടെ നാമം നൽകി. ഏറ്റം ബ. മോൺസിഞ്ഞോർ ജേക്കബ് കല്ലറക്കൽ 1912 ജനുവരി 30 ന് പള്ളി വെഞ്ചരിച്ച് ആദ്യ ദിവ്യബലി അർപ്പിച്ചു.

1930 മുതൽ 1936 വരെ വികാരിയായിരുന്ന കൊല്ലം പറമ്പിൽ ബ. ജോസഫച്ചന്റെ പരിശ്രമത്തിൽ 1935 ജൂൺ 16 ന് പള്ളി പുതുക്കിപ്പണിതു.

ദൈവാലയ നിർമ്മാണം

കുന്നുംപുറത്തുവെട്ടം ശ്രീ കുരുവിള തോമസിന്റെ നേതൃത്വത്തിൽ ദൈവാലയ സ്ഥാപനത്തിനുള്ള അനുമതിക്കു വേണ്ടി ചങ്ങനാശ്ശേരി രൂപതാ അഡ്മിനിസ്ട്രേറ്റർ കണ്ടങ്കരി ഏറ്റം സിറിയക്കച്ചന്റെ പക്കലും  ഗവണ്മെന്റിന്റെ അനുവാദത്തിന് ദേവികുളം ഡിവിഷണൽ സൂപ്രണ്ട് വാർണീഡ് സായിപ്പിനും അപേക്ഷ സമർപ്പിച്ചു .

ദൈവാലയ സ്ഥാപനത്തിന് മാർ തോമസ് കുര്യാളശേരി 11 ജൂൺ 22 ന് അനുമതി നൽകി. താമസിയാതെ ഗവണ്മെന്റ് അനുവാദവും കിട്ടി. സ്ഥലം വിലയ്ക്കുവാങ്ങി ദൈവാലയ നിർമ്മാണം ആരംഭിച്ചു. മെത്രാൻ പദവിയിലേക്കുയർത്തപ്പെട്ട തോമസ് കുര്യാളശേരി പിതാവ് ആദ്യമായി അനുവദിച്ച പള്ളിയായതിനാൽ ഇതിന് തോമാശ്ലീഹായുടെ നാമം നൽകി. ഏറ്റം ബ. മോൺസിഞ്ഞോർ ജേക്കബ് കല്ലറക്കൽ 1912 ജനുവരി 30 ന് പള്ളി വെഞ്ചരിച്ച് ആദ്യ ദിവ്യബലി അർപ്പിച്ചു.

1930 മുതൽ 1936 വരെ വികാരിയായിരുന്ന കൊല്ലം പറമ്പിൽ ബ. ജോസഫച്ചന്റെ പരിശ്രമത്തിൽ 1935 ജൂൺ 16 ന് പള്ളി പുതുക്കിപ്പണിതു. പിന്നീട് 1999 ൽ വെച്ചുകരോട്ട് ബി സെബാസ്റ്റ്യനച്ചന്റെ നേതൃത്വത്തിൽ മദ്ബഹാ പുതുക്കിപ്പണിതു. ബഹു സെബാസ്റ്റ്യൻ ചിറക്കലകത്തച്ഛൻ 1994 ൽ വിശ്വാസ ജീവിത പരിശീലന കേന്ദ്രം നിർമ്മിച്ചു. 2003 ൽ ബഹു ആന്റണി നെടിയകാലപറമ്പിലച്ചൻ ദേവാലയത്തിന് മനോഹരമായ മോണ്ഡളം നിർമിക്കുകയും മദ്ബഹാ കൂടുതൽ മനോഹരമായി പുതുക്കിപ്പണിയുകയും ചെയ്തു.

ആരംഭത്തിലുണ്ടായിരുന്ന പള്ളിമുറി 1972 ൽ കടപ്രക്കുന്നേൽ ബ. സ്കറിയാച്ചന്റെ കാലത്തു പുതുക്കിപ്പണികഴിപ്പിച്ചു. വെച്ചുകരോട്ട് ബി. സെബാസ്റ്റ്യനച്ചന്റെ നേതൃത്വത്തിൽ ഇപ്പോൾ കാണുന്ന പുതിയ പള്ളിമേട നിർമ്മിച്ചു.

1912 ജനു 30

ഏറ്റം ബ. ജോൺസിഞ്ഞോർ ജേക്കബ് കല്ലറക്കൽ പള്ളി വെഞ്ചരിച്ച് ആദ്യ ദിവ്യബലി അർപ്പിച്ചു.

1935 ജൂൺ 16

കൊല്ലം പറമ്പിൽ ബ. ജോസഫച്ചന്റെ പരിശ്രമത്തിൽ 1935 ജൂൺ 16 ന് പള്ളി പുതുക്കിപ്പണിതു.

1994

ബഹു സെബാസ്റ്റ്യൻ ചിറക്കലകത്തച്ഛൻ വിശ്വാസ ജീവിത പരിശീലന കേന്ദ്രം നിർമ്മിച്ചു.

1999

ബഹു സെബാസ്റ്റ്യൻ വെച്ചുകരോട്ടച്ചന്റെ നേതൃത്വത്തിൽ മദ്ബഹാ പുതുക്കിപ്പണിതു.

സേക്രട്ട് ഹാർട്ട് കോൺവെന്റ്

എന്റെ മനോവേദന മരണത്തോളം ദുസ്സഹമായിരിക്കുന്നു. (മത്തായി 26,38) എന്ന രോദനം പൂങ്കാവനത്തിൽ വച്ച് നമ്മുടെ കർത്താവിന്റെ ദിവ്യഹൃദയത്തിൽ നിന്നു പൊട്ടിപ്പുറപ്പെട്ടു. ആ ഹൃദയത്തോട് മനുഷ്യർ കാണിക്കുന്ന നന്ദിഹീനതയ്ക്ക് സാർവ്വത്രികമായ ഒരു പരിഹാരത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് 16 നൂറ്റാണ്ടുകൾക്ക് ശേഷം വി. മാർഗ്ഗരീത്താ മറിയം അലക്കോക്കിന് ഒരു സ്വർഗ്ഗീയ സന്ദേശം ലഭിച്ചു.

പാലാ പള്ളിയിൽ വികാരിയായിരുന്ന ബഹു. കദിളിക്കാട്ടിൽ മത്തായി അച്ചനെ ഈ ചിന്തകൾ അഗാധ ചിന്തയിലാഴ്ത്തി ഈശോയുടെ തിരുഹൃദയത്തിന് അനുസ്യൂതം ആശ്വാസം ലഭിക്കുവാൻ കഴിയുന്ന മാർഗ്ഗങ്ങൾ അദ്ദേഹത്തിന്റെ ചിന്തയിൽകൂടി കടന്നുപോയി  മത്തായി അച്ഛന്റെ ഹ്യദയത്തിൽ നിരന്തരം ഉയർന്നിരുന്ന ഒരു രോദനം ആയിരുന്നു. “എനിക്ക് അനുകമ്പ തോന്നുന്നു. മത്തായി 8.2 എന്ന ദിവ്യനാഥന്റെ വചനം. അനുകമ്പ അർഹിക്കുന്ന അനേകം ദൗർഭാഗ്യരുടെ ഒരു സമൂഹം അന്ന് അച്ഛന്റെ പരിചിത വലയത്തിൽ തന്നെ ഉണ്ടായിരുന്നു. ജീവിക്കുന്നു എങ്കിലും നിർജീവമായവർ നിരാശ്രയർ, ആലംബഹീനർ….. അർപ്പിത ജീവിതം ആഗ്രഹിക്കുന്ന കുറെ യുവതികൾ ഒരു വശത്ത് ഉപയോഗിതരായ കുട്ടികളും നിരാലംബരായ വയോധികരും നിരക്ഷരരും അകുലരും ആലംബഹീനരും മറുവശ ത്ത്. ഈ ചിന്തകളുമായി ബഹു. മത്തായി അച്ചൻ ദിനരാത്രങ്ങൾ ദിവ്യസക്രാരിയുടെ മുമ്പിൽ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചു. അവസാനം ഒരു മനോഹര ചിത്രം അദ്ദേഹത്തിന്റെ മനസ്സിൽ ഉദയം ചെയ്തു. സാധുജനസേവനം ലക്ഷ്യമാക്കിയുളള ഒരു സന്യാസിനീ സമൂഹം. ആ സമൂഹത്തിൽ നിന്ന് നിരന്തരം ആരാധനയും സ്തുതിയും കൃതജ്ഞതയും പരിഹാരവും ഈശോയുടെ ദിവ്യഹൃദയത്തിലേക്ക് ഉയർത്തുക. ഈശോയുടെ തിരുഹൃദയത്തിൽ നിന്നും പ്രാർത്ഥനയിലൂടെ തിരുഹ്യദയസ ന്യാസിനികൾ ജീവനും സ്നേഹവും നുകർന്ന് അത് ദുർഭഗരിലേക്കു ഒഴുക്കുക. ഈ ലക്ഷ്യം മുന്നിൽ കണ്ട് 1911 ജനുവരി 1-ാം തീയതി പാലായിൽ ബഹു. കദളിക്കാട്ടിൽ മത്തായി അച്ചൻ രൂപം നൽകിയതാണ് തിരുഹൃദയ സന്യാസിനീ സമൂഹം. ഇന്ന് ഇന്ത്യ യിലും വിദേശത്തുമായി 3500 തിരുഹൃദയ സന്യാസിനികൾ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഈ സമൂഹത്തിന്റെ ചെറിയ ഒരു ശാഖയാണ് 1950 ഒക്ടോബർ 23-ാം തീയതി തമ്പലക്കാട് ഇടവകയിൽ ആരംഭിച്ച തിരുഹൃദയ സന്യാസിനീ സമൂഹം. ഇടവക പ്രവർത്തനം വിദ്യാഭ്യാസം ഈ മേഖലയിലൂടെ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നു.

വിശുദ്ധ കുർബാന നിങ്ങളുടെ ജീവിതത്തെ പുനരുജ്ജീവിപ്പിക്കുന്നു..

ദയവായി അത് മുടക്കരുത്.